Tuesday 23 January 2024 12:13 PM IST : By സ്വന്തം ലേഖകൻ

‘മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ കള്ള താക്കോലിട്ട് ഈ ശത്രു തുറന്നുതരും’: വിഡിയോ പങ്കുവച്ച് മീനാക്ഷിയും

meenakshi

മലയാളത്തിന്റെ രണ്ട് പ്രിയതാരപുത്രിമാരാണ് ദിലീപിന്റെയും മഞ്ജുവാരിയരുടെയും മകൾ മീനാക്ഷിയും മനോജ് കെ ജയന്റെയും ഉർവശിയുടെയും മകള്‍ തേജ ലക്ഷ്മിയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ രസകരമായ ഒരു മ്യൂസിക്കലി ഡബ്സ് മാഷ് വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി. തെങ്കാശിപ്പട്ടണത്തിലെ ദീലീപിന്റെ ഒരു തമാശ രംഗമാണ് കുഞ്ഞാറ്റ റീൽസായി പുനരവതരിപ്പിച്ചിരിക്കുന്നത്.

മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ കള്ളതാക്കോലിട്ട് ഈ ശത്രു തുറന്നുതരുമെന്ന ദിലീപിന്റെ ഡയലോഗ് അതിമനോഹരമായി കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നു. തെങ്കാശിപ്പട്ടണത്തിലെ നായിക സംയുക്ത വർമയുടെ കഥാപാത്രത്തിന്റെ പേരും മീനാക്ഷിയെന്നാണ്. രസകരമായ വിഡിയോ മീനാക്ഷിക്ക് വേണ്ടി എന്ന തലക്കെട്ട് നൽകിയാണ് കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്.