Monday 29 April 2024 11:53 AM IST : By സ്വന്തം ലേഖകൻ

‘നാസറ് പാത്തുമ്മാനെ കെട്ടും... അത് കട്ടായാ...’: ‘പെരുമാനി’ ട്രെയിലർ എത്തി

perumani

പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ട്രെയിലർ എത്തി. ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയിൽ വിനയ് ഫോർട്ട്, സണ്ണി വെയ്‍ൻ, ലുക്ക്മാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

‌സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമാതാവ്. മെയ് മാസത്തിൽ പെരുമാനി പ്രദർശനത്തിനെത്തും.