Monday 19 April 2021 10:14 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ പൊന്നോമന എത്തി! അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് പ്രദീപ് ചന്ദ്രൻ

pradeep

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ പ്രദീപ് ചന്ദ്രൻ. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭാര്യ അനുപമയ്ക്കും ആൺകുഞ്ഞ് ജനിച്ചത്.

ബിഗ് ബോസ് മലയാളം സീസൺ ടുവിലൂടെ ശ്രദ്ധേയനായ പ്രദീപ് സിനിമ–സീരിയൽ രംഗത്തും സജീവസാന്നിധ്യമാണ്.

ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അനുപമയുമായുളള വിവാഹലോചന പ്രദീപിന് വന്നിരുന്നു. ബിഗ് ബോസില്‍ നിന്നു പ്രദീപ് പുറത്തു വന്ന ശേഷമായിരുന്നു വിവാഹം.