Saturday 13 January 2024 10:12 AM IST : By സ്വന്തം ലേഖകൻ

‘ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം’: ചർച്ചയായി ശ്രീകുമാർ മേനോന്റെ പോസ്റ്റ്

vashrikumar

‘ഒടിയന്‍’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ വി.എ ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിക്കുന്നു. ‘ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം’ എന്ന കുറിപ്പോടെ മോഹൻലാലിനൊപ്പമുള്ള തന്റെ ഒരു ചിത്രം ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ചർച്ചയായിക്കഴിഞ്ഞു. ഒരു ലൊക്കേഷൻ സ്റ്റില്‍‌ ആണിത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.

അതേ സമയം, ഇതൊരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ പകർത്തിയതാണെന്നും മോഹൻലാലുമൊത്തുള്ള പരസ്യ ചിത്രത്തെക്കുറിച്ചാണ് ശ്രീകുമാർ കുറിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.