Saturday 13 January 2024 10:56 AM IST : By സ്വന്തം ലേഖകൻ

‘മമ്മൂട്ടി സാറുണ്ടോ, അങ്ങനെയാണെങ്കില്‍ എനിക്ക് ഈ സിനിമ ഉടനെ കാണണം’: ആ സംഭവം പറഞ്ഞ് ജയറാം

vijay

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏബ്രഹാം ഓസ്‌ലർ തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. മമ്മൂട്ടിയുടെ അതിഥിവേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇപ്പോഴിതാ, ‘ഏബ്രഹാം ഓസ്‌ലർ’ ലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് തെന്നിന്ത്യൻ സൂപ്പർതാരം വിജയ് അന്വേഷിച്ചതിനെക്കുറിച്ച് ജയറാം പറഞ്ഞതാണ് ചർച്ചയാകുന്നത്.

‘ഏബ്രഹാം ഓസ്‌ലർ’ റിലീസ് ചെയ്തപ്പോള്‍ ജയറാം വിജയ് നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു.

‘ഓസ്‌ലർ ഇറങ്ങി എന്ന് അറിഞ്ഞപ്പോള്‍ വിജയ് ഓടിവന്ന് എന്നോട് ചോദിച്ചത്, ഇതില്‍ മമ്മൂട്ടി സാറുണ്ടോ, അങ്ങനെയാണെങ്കില്‍ എനിക്ക് ഈ സിനിമ ഉടനെ കാണണം എന്നാണ്. മൂപ്പര്‍ എന്താണ് ചെയ്തിട്ടുള്ളത് എന്നു കാണാനാണ്. അത്ര വ്യത്യസ്തതമായാണ് ഓരോ പടങ്ങളും തെരഞ്ഞെടുക്കുന്നത്. ആ കഥാപാത്രം എന്താണെന്ന് എനിക്കറിയണം എന്ന് പറഞ്ഞു വിജയ് സിനിമ കാണാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്’.– ജയറാം പറഞ്ഞതിങ്ങനെ.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സസ്പെന്‍സ് ത്രില്ലറായ ആദ്യ പകുതിയും ഇമോഷനന്‍ ത്രില്ലറിന് വഴിമാറുന്ന രണ്ടാം പകുതിയും. ഒപ്പം 20 മിനിറ്റിലേറെ നീളുന്ന മമ്മൂട്ടിയുടെ സാന്നിധ്യവും.