Friday 22 March 2024 12:41 PM IST : By സ്വന്തം ലേഖകൻ

ലൈഫ് ഓട്ടിസം സെന്റർ: ജീവിതം പുഞ്ചിരിക്കുന്നിടം; ഓട്ടിസം നേരത്തേ തിരിച്ചറിയാം, ശരിയായ പരിചരണങ്ങൾ കൊടുക്കാം...

life-autism-center-infocus-cover

കുഞ്ഞിന്റെ സംസാരത്തിലും പെരുമാറ്റത്തിലും വളർച്ചാഘട്ടങ്ങളിലെ വ്യതിയാനങ്ങളിലും ഓട്ടിസം ഫീച്ചർ ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞാൽ, ആരോഗ്യ വിദഗ്ധർ അതു സ്ഥിരീകരിക്കും വരെ അച്ഛനുമമ്മയും മനസുരുകി പ്രാർഥിക്കും. ‘‘എന്റെ കുഞ്ഞിന് ഓട്ടിസം ആകരുതേ.’’ ഇനി സ്ഥിരീകരിച്ചു കഴിഞ്ഞാലോ എങ്ങനെ അതിൽ നിന്നു പുറത്തു വരാം എന്നാകും ചിന്ത. ചില മാതാപിതാക്കൾ ഇക്കാരണം കൊണ്ടു വിദേശത്തേക്കു താമസം വരെ മാറും. കാരണം, ഓട്ടിസം സ്പെക്ട്രത്തിൽപ്പെട്ട കുട്ടികൾക്കു വിദേശത്തു ചികിത്സയ്ക്കും ജീവിതത്തിനും കൂടുതൽ സൗകര്യങ്ങളുണ്ട്.

life-autism-center-infocus-evolve

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതേ അവസ്ഥയിലൂടെ കടന്നു പോയവരാണ് രാജീവും ലക്ഷ്മിയും. സ്പീച്ച് തെറാപ്പിസ്റ്റായ ലക്ഷ്മി, ആദ്യത്തെ കുഞ്ഞ് സംസാരിക്കാൻ വൈകുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും വീട്ടുകാർ സമാധാനിപ്പിച്ചു. ‘‘ഏയ്.. അവൻ സംസാരിച്ചോളും.’’ മൂന്നു വയസു കഴിഞ്ഞിട്ടും സംസാരമില്ലെന്നായതോടെ, പരിശോധനകൾ നടത്തി. ഓട്ടിസം സ്ഥിരീകരിച്ചു. നാലു വർഷത്തോളം സ്പീച്ച് തെറാപ്പിയും ഒക്കുപ്പേഷനൽ തെറാപ്പിയും സ്വീകരിച്ചിട്ടും വലിയ പുരോഗതികൾ ഇല്ലാതായതോടെ ഇരുവരും തീരുമാനിച്ചു.‘‘ഓട്ടിസം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശാവഹമായ സേവനങ്ങൾ എത്തിക്കണം. അവരുടെ ജീവിതം മെച്ചപ്പെടുത്തണം.’’ സ്വന്തം അനുഭവങ്ങളിൽ നിന്നു കാച്ചിക്കുറുക്കിയ സേവനങ്ങളുമായി ഈ ദമ്പതികൾ ലൈഫ് ഓട്ടിസം സെന്ററിനു കോട്ടയത്തു തുടക്കമിട്ടു.

ജീവിക്കാൻ പഠിക്കാം

life-autism-center-infocus-learning

നേരത്തേ തന്നെ തിരിച്ചറിഞ്ഞ് ശരിയായ പരിചരണങ്ങൾ കൊടുത്താൽ കുഞ്ഞുങ്ങളിലെ ഓട്ടിസം ഫലപ്രദമായി മറികടക്കാനാകും. ഏറ്റവും മികച്ച തെറാപ്പി വിദഗ്ധരായ പ്രഫഷനലുകളുടെ സഹായത്തോടെ നൽകണമെന്ന ലക്ഷ്യത്തോടെ അഞ്ചു വർഷം മുമ്പാണ് ലൈഫ് ഓട്ടിസം സെന്റർ പ്രവർത്തനം തുടങ്ങിയത്. ഇന്നതു ലക്ഷ്യം മാത്രമല്ല, ഈ സ്ഥാപനത്തിന്റെ യാഥാർഥ്യമാണ്. അനേകം കുട്ടികൾ ഇവിടെയെത്തി ഓട്ടിസത്തെ അതിജീവിച്ചു കഴിഞ്ഞു. സ്വന്തമായി ഭക്ഷണം കഴിക്കാനും പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനും സൈക്കിളോടിക്കാനും സാധാരണ സ്കൂളിൽ പോയി പഠിക്കാനും ലൈഫിലെത്തുന്ന കുട്ടികൾക്കു കഴിയുന്നുണ്ട്. ഇതിനെല്ലാം കുട്ടികളെ പ്രാപ്തരാക്കാനായി 45 മിനിറ്റ് ദൈർഘ്യമുള്ള മൂന്നു സെഷനുകൾ കുട്ടികൾക്കു ദിവസേന കൊടുക്കുന്നുണ്ട്.

life-autism-center-infocus-therapy

ഒക്കുപ്പേഷനൽ തെറാപ്പി, സ്പീച് തെറാപ്പി, സ്പെഷൽ എജ്യൂക്കേഷൻ, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ മേഖലകളിലെ വിദഗ്ധരാണ് സെഷനുകൾ നയിക്കുന്നത്. രണ്ടേകാൽ മണിക്കൂർ സെഷനുകളിൽ പങ്കെടുത്ത്, കുട്ടികൾക്കു വീട്ടിലേക്കു പോകാം. ഓട്ടിസ്റ്റിക് കുട്ടികൾക്കാവശ്യമായ പ്രത്യേകപരിചരണങ്ങളും ശ്രദ്ധയും വീട്ടിൽ നൽകാൻ കഴിയാത്ത മാതാപിതാക്കൾക്കായി ഇവോൾവ് എന്ന സ്ഥാപനവും ലൈഫ് സെന്ററിനൊപ്പം പ്രവർത്തിക്കുന്നു. ഇവിടെ 14 വയസു വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലര വരെ ഇവോൾവിനൊപ്പം ചെലവിടാം. ദിനചര്യകളും വ്യായാമങ്ങളും വിനോദങ്ങളും പരിശീലിക്കുന്നത‍ിനൊപ്പം കരുതലുള്ള അന്തരീക്ഷത്തിൽ സമയം ചെലവിടാൻ ഇതു കുട്ടികളെ പ്രാപ്തരാക്കുന്നു. അക്കാദമിക് കാര്യങ്ങൾക്കു മേൽനോട്ടം നൽകുന്നത് ഡയറക്ടറും സ്പീച്ച് തെറാപ്പിസ്റ്റുമായ ലക്ഷ്മി ദാസ്.

Autism Awareness Month

ഒക്കുപ്പേഷനൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഗ്രൂപ് തെറാപ്പി, സ്പെഷൽ എജ്യൂക്കേഷൻ, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങളാണ് ഈ സ്ഥാപനം നൽകുന്നത്. സ്വയം മെച്ചപ്പെടുന്നതിനൊപ്പം മറ്റുള്ളവരോട് ഇടപഴകാനും മറ്റു കുട്ടികൾക്കൊപ്പം കളിക്കാനും ഇവിടെ കുട്ടികൾ പ്രാപ്തരാകുന്നു. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ വിശദമായി നിരീക്ഷിച്ച ശേഷമാണ് തെറാപ്പിയുടൈ ദൈർഘ്യം തീരുമാനിക്കുന്നത്. വരുന്ന കുട്ടികളിൽ എൺപതു ശതമാനം പേരും പരിഹാരം നേടി സാധാരണ സ്കൂളുകളിൽ പഠിക്കാൻ പ്രാപ്തരാകുന്നുണ്ട്.

life-autism-center-infocus-info

നിരവധി ബോധവൽക്കരണ ക്ലാസുകളും സ്ഥാപനം സംഘടിപ്പിക്കാറുണ്ട്. ഓട്ടിസം Awareness Month ആയ ഏപ്രിലിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ലൈഫ് ഓട്ടിസം സെന്റർ സജ്ജമാകുകയാണ്. മൂന്നു മാസം കൂടുമ്പോൾ മാതാപിതാക്കളെ നേരിൽക്കണ്ട് കുട്ടിയുടെ പുരോഗതികൾ തുടർച്ചയായി വിലയിരുത്തുകയും ചെയ്യുന്നു. കുട്ടിയുടെ ഓട്ടിസം മറികടക്കാൻ ഈ സ്ഥാപനത്തിനൊപ്പം ചേർന്ന മാതാപിതാക്കൾ ജീവിതത്തിനു നേർക്ക് മുഖമുയർത്തി പുഞ്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

Ph: 7907216714, 9400316103
Email: lifecentreforautism@gmail.com
www.lifeautismcentre.com