1. വനില കേക്ക് – ഒന്ന്
2. വൈറ്റ് ചോക്ലെറ്റ് – 100 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ കേക്ക് നന്നായി പൊടിച്ചു വയ്ക്കണം.
∙ ചോക്ലെറ്റ് ഉരുക്കി കേക്ക് പൊടിച്ചതിൽ അല്പാൽപം വീതം ചേർത്തു മെല്ലേ കുഴച്ച് ഉരുട്ടാൻ പാകത്തിനാക്കണം.
∙ ഇതു കേക്ക്സിക്കിൾ മോൾഡിലാക്കി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക.
∙ രാവിലെ ബാക്കിയുള്ള വൈറ്റ് ചോക്ലെറ്റ് ഉരുക്കി ഇഷ്ടാനുസരണമുള്ള കളർ ചേർത്തു വയ്ക്കുക.
∙ ഓരോ കേക്ക്സിക്കിളും ചോക്ലെറ്റ് ഉരുക്കിയതിൽ മുക്കി സെറ്റ് ചെയ്ത് അലങ്കരിച്ചു വിളമ്പാം.