Friday 17 November 2023 02:29 PM IST : By സ്വന്തം ലേഖകൻ

ചായക്കൊപ്പം ചെമ്മീൻ ഉരുളക്കിഴങ്ങ് ചീസ് ബ്രെഡ് റോൾ; അതീവ രുചികരം

Prawn-Potato-Cheese-Bread

1. ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങിപ്പൊടിച്ചത്

സവാള – രണ്ടു ചെറുത്, പൊടിയായി അരിഞ്ഞത്

ചെമ്മീൻ വേവിച്ചത് – അരക്കപ്പ്

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. സാൻവിച്ച് ബ്രെഡ് – 10 സ്ലൈസ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക.

∙ കൈയിൽ അൽപം എണ്ണ പുരട്ടി ഈ മിശ്രിതം അൽപം വീതം കൈവെള്ളയിൽ എടുത്ത്, ഓവൽ ആകൃതിയിലാക്കി വയ്ക്കണം.

∙ ബ്രെഡ് സ്ലൈസുകൾ അരികു കളഞ്ഞ ശേഷം അൽപം വെള്ളം തളിച്ചു അധികം ബലം കൊടുക്കാതെ ചപ്പാത്തിക്കോലു കൊണ്ടു പരത്തി വയ്ക്കുക.

∙ ഇതിൽ തയാറാക്കിയ ഉരുളകൾ വച്ച് അരികുകൾ വെള്ളം പുരട്ടി ഒട്ടിക്കണം.

∙ ഇതു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. വറുക്കുന്നതിനുപകരം  അവ്നിൽ വച്ചു ബ്രൗൺ നിറത്തിൽ ഗ്രിൽ ചെയ്യുകയുമാകാം.

∙ ചൂടോടെ സോസിനൊപ്പം വിളമ്പാം

തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: നിഷ ജോർജ് പൂതികോട്ട്, കൊച്ചി.

Tags:
  • Pachakam