Thursday 07 March 2024 12:31 PM IST : By സ്വന്തം ലേഖകൻ

ഫിഷ് മസാല ഫ്രൈ; മീന്‍ ഇങ്ങനെ വറുത്തു നോക്കൂ അടിപൊളിയാണ്

fish-fry7788keertt തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ : കീർത്തി നായർ

1. മീൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് - 250ഗ്രാം 

2. ചുവന്നുള്ളി - 10

വെളുത്തുള്ളി – അഞ്ച് അല്ലി

ഇഞ്ചി - ഒരു ചെറിയ കഷണം 

കുരുമുളക് - ഒരു വലിയ സ്പൂൺ

പെരുംജീരകം - അര വലിയ സ്പൂൺ 

തക്കാളി - ഒരു ഇടത്തരം

കറിവേപ്പില - രണ്ടു തണ്ട് 

മഞ്ഞൾപ്പൊടി - അര വലിയ സ്പൂൺ 

മുളകുപൊടി - രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് -  ഒരു വലിയ സ്പൂൺ 

ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ - മീൻ വറുക്കാൻ ആവശ്യത്തിന്

4. കറിവേപ്പില – ഒരു പിടി

പാകം ചെയ്യുന്ന വിധം 

∙ മീൻ വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മീനിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇടത്തരം തീയിൽ വച്ചു  ധാരാളം കറിവേപ്പിലയും മീനും ചേർത്തു മസാല കരിഞ്ഞു പോകാതെ വറുത്തെടുക്കുക.

Tags:
  • Pachakam