Thursday 07 March 2024 12:19 PM IST : By സ്വന്തം ലേഖകൻ

വയറു നിറച്ച് ചോറുണ്ണാന്‍ ഉപ്പുമാങ്ങ ചമ്മന്തി; നാടന്‍ റെസിപ്പി

uppumanga-chammanthi899 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : കീർത്തി നായർ

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രണ്ടര ലക്ഷത്തിൽ പരം ഫോളോവേഴ്സുമായി തിളങ്ങുന്ന കീർത്തി നായരുടെ വിശേഷങ്ങളും തനിനാടൻ പാചകക്കുറിപ്പുകളും..

ഉപ്പുമാങ്ങ ചമ്മന്തി

1. ഉപ്പുമാങ്ങ - രണ്ട്, ഇടത്തരം വലുപ്പമുള്ളത്

2. തേങ്ങ ചുരണ്ടിയത് - കാൽ കപ്പ് 

ചുവന്നുള്ളി – നാല്

കാന്താരി മുളക് - എരിവിനനുസരിച്ച് ആറോ ഏഴോ

കറിവേപ്പില - ഒരു തണ്ട്

മുളകുപൊടി - കാല്‍ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം 

∙ ഉപ്പുമാങ്ങ ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മിക്സിയിലോ അമ്മിക്കല്ലിലോ ചമ്മന്തിപ്പാകത്തിന് അരച്ച് ഉരുട്ടിയെടുക്കുക.

Tags:
  • Pachakam