Thursday 07 March 2024 12:12 PM IST : By സ്വന്തം ലേഖകൻ

അതീവ രുചിയില്‍ ബീഫും കായേം വരട്ടിയത്; കീർത്തി നായരുടെ തനിനാടൻ പാചകക്കുറിപ്പ്

beef-kaya56788 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: കീർത്തി നായർ

@macaron_gal എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രണ്ടര ലക്ഷത്തിൽ പരം ഫോളോവേഴ്സുമായി തിളങ്ങുന്ന കീർത്തി നായരുടെ വിശേഷങ്ങളും തനിനാടൻ പാചകക്കുറിപ്പുകളും..

ബീഫും കായേം വരട്ടിയത് 

1. ബീഫ് - 500 ഗ്രാം 

2. ചുവന്നുള്ളി - 10

കുരുമുളകുപൊടി - ഒരു വലിയ സ്പൂൺ

പെരുംജീരകപ്പൊടി - അര വലിയ സ്പൂൺ 

കറിവേപ്പില - ഒരു തണ്ട് 

3. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

4. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

ചുവന്നുള്ളി - അഞ്ച്

ഏലയ്ക്ക - രണ്ട് 

മല്ലി - ഒരു വലിയ സ്പൂൺ 

മുളകുപൊടി - ഒരു വലിയ സ്പൂൺ 

കുരുമുളക് - അര ചെറിയ സ്പൂൺ 

കറിവേപ്പില - ഒരു തണ്ട് 

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ 

5. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ 

6. ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ് 

ഇഞ്ചി - ഒരു ഇടത്തരം കഷണം, ചതച്ചത്

വെളുത്തുള്ളി - ഏഴ് അല്ലി, ചതച്ചത് 

പച്ചമുളക് - അഞ്ച്, ചതച്ചത് 

കറിവേപ്പില - രണ്ടു തണ്ട്, ചതച്ചത്

7. മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ 

ഉപ്പ് - പാകത്തിന് 

8. പച്ച ഏത്തയ്ക്ക - രണ്ട്, തൊലി കളഞ്ഞു കഷണങ്ങളാക്കിയത് 

പാകം ചെയ്യുന്ന വിധം 

∙ ബീഫ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു  നന്നായി വേവിച്ചു വയ്ക്കുക.

∙ ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ യഥാക്രമം ചേർത്തു ചെറുതീയില്‍ കരിഞ്ഞു പോകാതെ നന്നായി വറുത്തെടുക്കണം. ഇതു വെള്ളം ചേർക്കാതെ അരച്ചു മാറ്റി വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ  ചേർത്തു നന്നായി വഴറ്റുക.

∙ ഇതിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി മെല്ലേ മൂപ്പിക്കണം.

∙ ഇതിലേക്കു ബീഫ് വേവിച്ചതും അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതവും ചേർത്തു നന്നായി യോജിപ്പിക്കണം. പച്ചക്കായയും ചേർത്തു നന്നായി ഇളക്കി മൂടി വ ച്ചു വേവിക്കുക.

∙ കായ വെന്തു വരുമ്പോൾ പാകത്തിനുപ്പും കറിവേപ്പിലയും ചേർത്ത് അടപ്പു തുറന്നു വച്ചു നന്നായി വരട്ടിയെടുക്കണം.

Tags:
  • Pachakam