പാചകത്തിൽ പയറ്റിത്തെളിയാന്‍ പ്രായം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് എലൈജാ അവിനേശ്. കൊതിയൂറുന്ന ബനാനാ മാംഗോ സ്മൂത്തിയാണ് പാചക ശാലയിൽ ഒരുക്കിയാണ് ഈ കുഞ്ഞ് മിടുക്കൻ തന്റെ പാചക വൈദഗ്ധ്യം തെളിയിക്കുന്നത്. ലിറ്റിൽ ഷെഫ് എലൈജാ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ഈ വെറൈറ്റി പരീക്ഷണം ഭക്ഷണ പ്രേമികൾക്കു മുന്നിലേക്ക് എത്തുന്നത്.
രണ്ട് മാങ്ങ, യോഗർട്ട്, പഴം, പാൽ എന്നിവ ചേർത്താണ് കലക്കൻ സ്മൂത്തി തയ്യാറാക്കുന്നത്.
വിഡിയോ കാണാം;
ആറു വയസുകാരനായ എലൈജ അവിനേഷ് ജോസഫിന്റേയും വിനിത അവിനേഷിന്റേയും മകനാണ്. ഷാർജയിൽ ഗ്രേഡ് വൺ വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.