1. പൈനാപ്പിള്‍ തൊലിയും ദശയും കൂഞ്ഞിലും ഉള്‍പ്പെടെ പൊടിയായി അരിഞ്ഞത് – രണ്ടു കിലോ
പഞ്ചസാര – രണ്ടു കിലോ
വെള്ളം – 20 കപ്പ്
2. യീസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
3. ഓറഞ്ചുനീര് – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തിളപ്പിച്ചു വാങ്ങി വയ്ക്കണം.
∙ ചെറുചൂടുള്ളപ്പോള്‍ യീസ്റ്റ് അല്പം തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.
∙ ഇതില്‍ ഓറഞ്ചുനീരും ചേര്‍ത്തു ഭരണിയില്‍ ഒഴിച്ച് 22 ദിവസം അടച്ചു വയ്ക്കണം.
∙ 22 ദിവസത്തിനു ശേഷം അഞ്ചായി മടക്കിയ തുണിയിലൂടെ അരിച്ച് വീണ്ടും ഭരണിയില്‍ ഒഴിക്കണം. ഞെക്കിപ്പിഴിഞ്ഞ് എടുക്കരുത്.
∙ 22 ദിവസത്തിനു ശേഷം ഉപയോഗിക്കാം.
∙ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിച്ചാല്‍ സ്വാദു കൂടും.