Friday 01 March 2024 03:39 PM IST : By അമ്മു മാത്യു

ഈസിയായി തയാറാക്കാം സേവ്; കൊറിക്കാന്‍ സിമ്പിള്‍ സ്നാക്, റെസിപ്പി

BAP08353 ഫോട്ടോ : സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

1. കടലമാവ് – 250 ഗ്രാം

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു വലിയ നുള്ള്

ഉപ്പ് – പാകത്തിന്

2. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു വലിയ പാത്രത്തിലാക്കി യോജിപ്പിക്കണം.

∙ ഇതിലേക്ക് അല്‍പം വീതം വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പാകത്തിനു കുഴയ്ക്കണം.

∙ ഇത് ഇടിയപ്പത്തിന്റെ അച്ചിലാക്കി വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു സേവ് മിശ്രിതം ചുറ്റിച്ചു പിഴിയണം.

∙ ഗോൾഡൻ നിറത്തിൽ വറുത്തു കോരുക.

∙ ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം.

Tags:
  • Pachakam