Tuesday 28 November 2023 12:19 PM IST : By Deepthi Philips

റാഗിയും പഴവും ചേർത്തു രുചിയൂറും എണ്ണയില്ലാ പലഹാരം, ഈസി റെസിപ്പി ഇതാ!

snack

പഴുത്തു കറുത്തു പോയ പഴവും കുറച്ചു റാഗിപൊടിയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം.

ചേരുവകൾ

•നേന്ത്രപ്പഴം - 3

•നെയ്യ് - 1 ടേബിൾസ്പൂൺ

•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ

•റാഗിപൊടി - 1/2 കപ്പ്

•ശർക്കര - 3 അച്ച്

•വെള്ളം - 1/4 കപ്പ്

•തേങ്ങ ചിരവിയത് - 1 കപ്പ്

•ഏലയ്ക്ക പൊടി - 3/4 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

•ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഇതിലേക്കു അണ്ടിപ്പരിപ്പും, നേന്ത്രപ്പഴം അരിഞ്ഞതും, റാഗിപൊടിയും ചേർത്തു നന്നായി വഴറ്റിയെടുക്കുക.

∙തേങ്ങ ചേർത്ത് ഒന്നുകൂടി വഴറ്റി കൊടുക്കാം. നന്നായി കുഴഞ്ഞ പരുവം ആകുമ്പോൾ ശർക്കര ഉരുക്കിയത് അരിച്ചൊഴിക്കുക. ഇത് കുറുകുന്ന വരെ വഴറ്റിക്കൊടുക്കുക.

∙മറ്റൊരു പാത്രത്തിലേക്കു മാറ്റി ഏലക്കയ്ക്കപൊടി ചേർത്തു കുഴച്ചു ചെറിയ ഉരുളകൾ ആക്കി ഉരുട്ടി, ചെറുതായി പരത്തി കൊടുക്കുക.

∙ചൂടായ പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ഇതു തിരിച്ചും മറിച്ചും ഇട്ട് എടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video