Tuesday 19 December 2023 10:48 AM IST : By സ്വന്തം ലേഖകൻ

ഉറ്റ സുഹൃത്തുക്കൾ ബദ്ധവൈരികളായാൽ...‘സലാർ’ റിലീസ് ട്രെയിലർ എത്തി

salaar

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ: പാർട് വൺ സീസ് ഫയർ’ ന്റെ റിലീസ് ട്രെയിലർ എത്തി. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുമ്പോൾ, പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്നവർ ബദ്ധവൈരികളാകുന്ന കഥയാണ് ചിത്രം പറയുന്നത്.

രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ എത്തുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന സലാറിന് സംഗീതം പകരുന്നത് രവി ബസ്രുര്‍. ഛായാഗ്രഹണം – ഭുവൻ ഗൗഡ.

ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.