Saturday 30 March 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘അങ്ങനെ അവൻ യെസ് പറഞ്ഞു’: വിവാഹമല്ല, വിവാഹനിശ്ചയമാണ് കഴിഞ്ഞത്

sidharth

തെന്നിന്ത്യൻ നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്നു കഴിഞ്ഞ ദിവസം ചില തെലുങ്കു മാധ്യമങ്ങളിൽ വാർത്ത വന്നതു ചർച്ചയായിരുന്നു. എന്നാൽ വിവാഹമല്ല, വിവാഹനിശ്ചയമാണു നടന്നതെന്നു വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

‘അങ്ങനെ അവൻ യെസ് പറഞ്ഞു’ എന്നാണ് വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് അതിഥി കുറിച്ചത്.

സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ശങ്കറിനൊപ്പമുള്ള കമൽഹാസന്റെ ഇന്ത്യൻ 2ല്‍ സിദ്ധാർഥ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.