Wednesday 27 March 2024 04:15 PM IST : By സ്വന്തം ലേഖകൻ

സിദ്ധാർഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി ? പ്രതികരിക്കാതെ താരങ്ങൾ

sidharth

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായെന്നാണ് െതലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2021 ൽ ‘മഹാസമുദ്രം’ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.