Thursday 21 December 2023 09:50 AM IST : By സ്വന്തം ലേഖകൻ

വൈ.എസ്.ആറിന്റെ ‘യാത്ര’യ്ക്ക് തുടർച്ച...ഇനി ജഗന്റെ കഥ...പുതിയ പോസ്റ്റർ എത്തി, റിലീസ് തീയതിയും

yathra-2

2019ല്‍, മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ ‘യാത്ര’. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥ പറയുന്ന ‘യാത്ര 2’. ജീവയാണ് ജഗൻമോഹൻ ആയി ചിത്രത്തിൽ എത്തുക.

ഇപ്പോഴിതാ, മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന ‘യാത്ര 2’ന്റെ പുതിയ പോസ്റ്റര്‍ എത്തി. ജഗനോട് രൂപസാദൃശ്യമുള്ള ലുക്കിലാണ് പോസ്റ്ററിൽ ജീവ. ജീവയോട് പുറം തിരിഞ്ഞിരിക്കുന്ന മമ്മൂട്ടിയെയും പോസ്റ്ററില്‍ കാണാം.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.