Monday 15 January 2024 10:17 AM IST : By സ്വന്തം ലേഖകൻ

ഭാഗ്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്ന് ദിലീപും കാവ്യ മാധവനും: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

madhav-suresh

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് അടുത്ത ദിവസം. വിവാഹത്തിന്റെ സംഗീത്, ഹൽദി ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, ഭാഗ്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപും കാവ്യ മാധവനും സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളാണ് വൈറൽ.

സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാഗ്യ, മാധവ്, ഭാവ്നി എന്നിവര്‍ക്കൊപ്പമുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ജനുവരി 17ന് ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. തിരുവനന്തപുരത്തെ വീട്ടിൽവച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.