Tuesday 23 January 2024 02:19 PM IST : By സ്വന്തം ലേഖകൻ

ആത്മജയെ കൊഞ്ചിച്ച് ആനി, മനോഹരനിമിഷങ്ങളുടെ വിഡിയോ പങ്കുവച്ച് വിജയ് മാധവ്

annie

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഗായകൻ വിജയ് മാധവും അവതാരകയും നടിയുമായ ദേവിക നമ്പ്യാരും. അടുത്തിടെയാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. ആത്മജ മഹാദേവ് എന്നാണ് മകന്റെ പേര്.

ഇപ്പോഴിതാ, ആത്മജ മഹാദേവിനെ കൊഞ്ചിക്കുന്ന നടി ആനിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിജയ് മാധവ് ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റിസപ്ഷനില്‍ നിന്നുളളതാണ് ഈ വിഡിയോ. ‘ആത്മജ ഹാപ്പി. ഭാഗ്യയുടെ റിസപ്ഷൻ അടിപൊളി ആയി’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്ത മാസമാണ് ആത്മജയുടെ ഒന്നാം പിറന്നാള്‍.നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.