Wednesday 08 May 2024 04:36 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിന്റെ മനസ്സ് കവർന്ന നായിക, കാർത്തികയുടെ വിഡിയോ വൈറൽ

karthika

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളാണ് കാർത്തി. എൺപതുകളിൽ താരം നായികയായ നിരവധി ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.

ഇപ്പോഴിതാ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയ കാർത്തികയുടെ ചിത്രങ്ങളും വിഡിയോകളുമാണ് വൈറലാകുന്നത്.

തിരുവന്തപുരം സ്വദേശിയായ കാർത്തിക, 1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചാണ് ചലച്ചിത്ര മേഖലയിലേക്കെത്തിയത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു.

ഇരുപതോളം സിനിമകളിൽ അഭിനിച്ച കാർത്തിക വിജി തമ്പി ആദ്യമായി സംവിധായകനായ ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്’ ൽ ആണ് അവസാനം അഭിനയിച്ചത്.