Wednesday 08 May 2024 02:26 PM IST : By സ്വന്തം ലേഖകൻ

‘ഗര്‍ര്‍ര്‍...ഡയറക്ടർ പണ്ടേ സേഫ് ആയി!...രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു...’: രസികൻ വിഡിയോയുമായി കുഞ്ചാക്കോ ബോബൻ

kunchakko-boban

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍...’.

തിരുവനന്തപുരം മൃഗശാലയില്‍ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് ഒരു യുവാവ് എടുത്ത് ചാടിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. സിംഹക്കൂട്ടിലേക്ക് എടുത്തു ചാടുന്ന യുവാവിന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത് ശ്രദ്ധേയമായിരുന്നു. ജൂണ്‍ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ഒരു വിഡിയോ പങ്കിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിംഹത്തെ കാത്ത് ഒരു കൂട്ടിലടച്ചിരിക്കുന്ന സംവിധായകനെയാണ് വിഡിയോയില്‍ കാണുക. ‘ഗര്‍ര്‍ര്‍...ഡയറക്ടർ പണ്ടേ സേഫ് ആയി!...രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു...’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.