Friday 09 July 2021 02:22 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ ഡിസൈനിലുള്ള മിനി ഡ്രസ്സിൽ ആരാധകരുടെ മനം കവർന്ന് കങ്കണ റനൗട്ട്; സ്റ്റൈലിഷ് ചിത്രങ്ങൾ

kangana33333ggggg

ഫ്ലോറൽ ഡിസൈനിലുള്ള ഔട്ഫിറ്റിൽ ആരാധകരുടെ മനം കവർന്ന് ബോളിവുഡ് സുന്ദരി കങ്കണ റനൗട്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പൂക്കളുടെ ഡിസൈനുകളുള്ള മനോഹരമായ ഓഫ് വൈറ്റ് മിനി ഡ്രസ്സ് ആണ് കങ്കണ ധരിച്ചിരിക്കുന്നത്. ഡ്വെവി മേക്കപ് ആണു ചെയ്തിരിക്കുന്നത്. സമ്മർ ഫാഷന് അനുയോജ്യമാണ് താരത്തിന്റെ ഈ ലുക്ക്.

പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് താരമിപ്പോഴുള്ളത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി'യാണ് കങ്കണയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ട്രെയിലറിൽ ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കങ്കണ കാഴ്ച വച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion