Saturday 14 October 2023 12:26 PM IST : By സ്വന്തം ലേഖകൻ

‘സ്മൂത്തി എന്നാൽ ഹെൽതി’; ഈസിയായുണ്ടാക്കാം പീനട്ടും ഓട്സും ഏത്തപ്പഴവും ചേർന്നൊരു ഡ്രിങ്ക്

chea-seeds6677

ഒരു ദിവസത്തേക്കു വേണ്ട ഊർജവും ഉന്മേഷവും നൽകാൻ മിടുക്കുള്ള വിഭവമാണ് പീനട്ട് ബനാന സ്മൂത്തി. പ്രാതൽ തയാറാക്കാൻ മടിയുള്ള ദിവസങ്ങളിൽ ഈ സ്മൂത്തി കുടുംബാഗങ്ങൾക്കു നൽകി സ്റ്റാറാകുകയും ചെയ്യാം.

പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ പീനട്ട് ബനാന സ്മൂത്തി കുടിച്ചാൽ പെട്ടെന്നു വിശക്കില്ല. അതുകൊണ്ട് ഡയറ്റ് കോൺഷ്യസ് ആയവർക്കും ഇഷ്ടമാകും. ജിം വർക്കൗട്ട് കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കുടിക്കാനും പ്രോട്ടീൻ നിറഞ്ഞ സ്മൂത്തിയാണ് ഏറ്റവും നല്ലതും. ഈ സ്മൂത്തിയിൽ ഫ്ലാക്സ് സീഡ്സും ചിയാ സീഡ്സും ചേർക്കാം. മധുരം ആവശ്യമില്ലെങ്കിൽ തേൻ ചേർക്കേണ്ടതില്ല. 

ഹെൽതി സ്മൂത്തി

റോൾഡ് ഓട്സ് – മൂന്നു വലിയ സ്പൂൺ, പഴുത്ത ഏത്തപ്പഴം – ഒന്ന്, പീനട്ട് ബട്ടർ – നാലു വലിയ സ്പൂൺ, പാൽ – രണ്ടു കപ്പ്, ഉപ്പ് – ഒരു നുള്ള്, തേൻ – ഒരു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ ഓട്സ് മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക.

∙ ഈ ജാറില്‍ തന്നെ ബാക്കി ചേരുവകളും കൂടി ചേർത്തടിച്ചു സ്മൂത്തി തയാറാക്കാം.

കടപ്പാട്- ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Pachakam