Saturday 18 March 2023 03:45 PM IST : By സ്വന്തം ലേഖകൻ

ഇഫ്താർ വിഭവമായി തയാറാക്കാം ചിക്കൻ കബാബ്, വെറൈറ്റി റെസിപ്പി!

kebab

ഇനി മുതൽ കബാബാ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കണം. എന്തൊരു രുചിയാണെന്നോ....

ചിക്കൻ കബാബ്

1.എണ്ണ – ഒരു വലിയ സ്പൂൺ

2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

3.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.പഞ്ചസാര – അര ചെറിയ സ്പൂൺ

5.റൊട്ടി – രണ്ടു കഷണം

മല്ലിയില – ഒരു പിടി

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഒറിഗാനോ – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

ചിക്കൻ ക്യൂബ് – ഒന്ന്

6.ചിക്കൻ, മിൻസ് ചെയ്തത് – അരക്കിലോ

7.മുട്ട – ഒന്ന്

എണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പഞ്ചസാര ചേർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക.

∙മിക്സിയിൽ കാരമലൈസ് ചെയ്ത സവാളയും അഞ്ചാമത്തെ ചേരുവയും ചേർത്ത് ചതച്ചെടുക്കുക.

∙ഇത് ചിക്കനിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙മുട്ട അടിച്ചതും എണ്ണയും ചേർത്തു യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി കബാബിന്റെ ആകൃതിയിലാക്കുക.

∙തവയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes