Tuesday 06 February 2024 03:28 PM IST : By സ്വന്തം ലേഖകൻ

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ തയാറാക്കാം മിൽക് പുഡിങ്, ഈസി റെസിപ്പി!

mikl rava puddingg

മിൽക് പുഡിങ്

1.പഞ്ചസാര – മൂന്നു വലിയ സ്പൂൺ

2.വെള്ളം – മൂന്നു ചെറിയ സ്പൂൺ

3.പാൽ – അര ലിറ്റൽ

വെണ്ണ – ഒരു വലിയ സ്പൂൺ

പഞ്ചസാര – 75 ഗ്രാം

4.റവ – മൂന്നു വലിയ സ്പൂൺ

5.മുട്ട – രണ്ട്

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ പഞ്ചസാര ചൂടാക്കി ഉരുകുമ്പോൾ വെള്ളം ചേർത്തു കാരമൽ തയാറാക്കുക.

∙ഇതു ബേക്കിങ് ട്രേയിൽ ഒഴിച്ചു മാറ്റി വയ്ക്കുക.

∙ഒരു സോസ്പാനിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു അടുപ്പിൽ വച്ച് തുടരെയിളക്കുക.

∙ചൂടാകുമ്പോൾ റവ ചേർത്തിളക്കി തിളപ്പിക്കുക.

∙ഒരു വലിയ ബൗളിൽ മുട്ടയും വാനില എസ്സൻസും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു റവ–പാൽ മിശ്രിതം ചേർത്തു യോജിപ്പിക്കണം.

∙തയാറാക്കിയ ബേക്കിങ് ട്രേയിൽ ഒഴിച്ച് ബട്ടപർ പേപ്പർ കൊണ്ടു മൂടി 20–25 മിനിറ്റ് ആവിയിൽ വേവിക്കുക.

∙തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam