Monday 25 July 2022 12:42 PM IST : By Molly Philip

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, തയാറാക്കാം മുട്ട മഫിൻസ്!

muffins

മുട്ട മഫിൻസ്

അവ്ൻ 180 C ൽ‌ ചൂടാക്കിയിടുക. പാനിൽ രണ്ടു വലിയ സ്പൂൺ വെണ്ണ ചേർത്തു രണ്ടു സവാള പൊടിയായി അരിഞ്ഞതും 200 ഗ്രാം കൂൺ അരിഞ്ഞതും ഒരു കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയതും രണ്ടു വലിയ സ്പൂൺ മല്ലിയില/പാഴ്സലി ഇല അരിഞ്ഞതും യഥാക്രമം ചേർത്തു വഴറ്റുക. ഇതിൽ രണ്ടു ചെറിയ സ്പൂൺ കുരുമുളകു ചതച്ചതും പാകത്തിനുപ്പും ചേർത്ത് വാങ്ങി ചൂടാറാൻ വയ്ക്കുക. ഒരു ബൗളിൽ ആറു മുട്ടയും രണ്ടു വലിയ സ്പൂൺ പാലും പാകത്തിനുപ്പും ചേർത്ത് അടിച്ചു പതപ്പിക്കുക. മഫിൻ ട്രേയിൽ അൽപം വെണ്ണ പുരട്ടുക. അല്ലെങ്കിൽ സിലിക്കൺ മഫിൻ കപ്പോ കപ്പ് കേക്ക് കപ്പോ വയ്ക്കുക. ഇതിൽ വഴറ്റിയ മിശ്രിതം അൽപമിട്ട് മുകളിൽ മുട്ട മിശ്രിതം മുക്കാൽ ഭാഗം ഒഴിക്കുക. ഇതിനു മുകളിൽ രണ്ടു വലിയ സ്പൂൺ ചീസ് ഗ്രേറ്റ് ചെയ്തതും വിതറി 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടോടെ വിളമ്പാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes