Saturday 06 May 2023 12:01 PM IST : By Sharada P., Kozhikode

ഒരു പറ ചോറുണ്ണാൻ ഇതൊരൽപം മതി, തയാറാക്കാം നത്തോലി അച്ചാർ!

pickle

നത്തോലി അച്ചാർ

അരക്കിലോ നത്തോലി വൃത്തിയാക്കി അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്തു പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം. ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക്ഒരു കഷണം ഇഞ്ചി, 10 അല്ലി വെളുത്തുളളി, നാലു പച്ചമുളക് ഇവ പൊടിയായി അരിഞ്ഞതു ചേർത്തു മൂപ്പിക്കണം. തീ കുറച്ചു വച്ച ശേഷം ഒരു വലിയ സ്പൂൺ മുളകുപൊടി ചേർത്തു മൂപ്പിക്കുക. ഇതിലേക്കു മീനും ചേർത്തു നന്നായി യോജിപ്പിച്ച് വാങ്ങുക. രണ്ടു വലിയ സ്പൂൺ വിനാഗിരി ചേര്‍ത്ത് ഉപ്പു പാകത്തിനാക്കി ചൂടാറിയ ശേഷം വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes