ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ എൻ – 956 നമ്പർ. മാതാപിതാക്കളായ ഷാറുഖ് ഖാൻ-ഗൗരി ഖാൻ എന്നിവരുമായി ആര്യൻ ഇന്നലെ വിഡിയോ കോളിലൂടെ സംസാരിച്ചു. ജയിൽ കാന്റീനിൽ നിന്നു ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാൻ 4,500 രൂപ ആര്യനു വീട്ടിൽ നിന്നു മണി ഓർഡർ ലഭിച്ചിട്ടുണ്ടെന്നും പുറത്തു നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിതെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
അതേസമയം, ആര്യൻ അറസ്റ്റിലായ സാഹചര്യത്തിൽ ‘മന്നത്തിലെ’ നവരാത്രി ആഘോഷങ്ങളെല്ലാം ഷാറുഖ് വേണ്ടെന്നുവച്ചു. നവരാത്രി ദിനത്തിൽ, ആര്യന് വേണ്ടി ഗൗരി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി.
ആര്യന് ഉടൻ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എന്നാൽ ആര്യന് ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റിയതോടെ ഇവരെല്ലാം നിരാശയിലായി.
മകൻ അറസ്റ്റിലായതോടെ തന്റെ മുഴുവന്‍ പ്രോജക്ടുകളും ഷാറുഖ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.