ജനപ്രിയചിത്രം ജോക്കര്‍ മലയാളിക്ക് സമ്മാനിച്ച ശാലീന സൗന്ദര്യമാണ് മന്യ. നിരവധി മലയാളചിത്രങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച മന്യ പ്രേക്ഷക ഹൃദയങ്ങളില്‍ കുടിയേറിയത് അതിവേഗം. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക ഹൃദയങ്ങളുമായി സംവദിക്കുന്ന മന്യ ജീവിതത്തില്‍ താന്‍ നേരിടണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വികാരനിര്‍ഭരമായി പ്രതികരിക്കുകയാണ്. നടുവിന് പരുക്കേറ്റതിനാല്‍ മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഏറെ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു.
ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു മന്യയുടെ നീണ്ട കുറിപ്പ്.മന്യയുടെ വാക്കുകള്‍:
'മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്ക്കിന് പ്രശ്നമുണ്ടെന്ന് സ്കാനിങ്ങില്‍ മനസ്സിലായി. അതെന്റെ ഇടതു കാലിനെ എതാണ്ട് പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല് അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്ജക്ഷനെടുത്തു. ഈ സെല്‍ഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിര
ുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.'– താരം കുറിച്ചു