Wednesday 08 May 2024 12:01 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ ഡിസൈനിലുള്ള സാരിയില്‍ ദേവതയെ പോലെ; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്, മനോഹര ചിത്രങ്ങള്‍

alia-metgala

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ നിന്നുള്ള അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ന്യൂയോർക്കില്‍ നടക്കുന്ന മെറ്റ് ഗാലയില്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി ധരിച്ചാണ് ആലിയ ഭട്ട് എത്തിയത്.

metgala-alia344

ഫ്ലോറല്‍ ഡിസൈനിലുള്ള എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്ത സാരിയില്‍ ദേവതയെ പോലെയാണ് താരം. സില്‍ക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്‌നക്കല്ലുകള്‍ എന്നിവയൊക്കെ സാരിയില്‍ ഉപയോഗിച്ചിട്ടുണ്ട്. രത്‌നക്കല്ലുകളുള്ള കമ്മലും മോതിരങ്ങളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

metgala-alia

മെസി ബണ്‍ ഹെയര്‍സ്‌റ്റൈല്‍ ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സാരി നിര്‍മ്മിക്കാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ സമയം എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തി. 163 കരകൗശല വിദഗ്ധർക്കും ആലിയ നന്ദി പറഞ്ഞു. ഗാർഡൻ ഓഫ് ടൈം എന്ന തീമിലാണ് സാരിയൊരുക്കിയത്.

1.

alia-metgala2

2.

alia-metgala34

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion