Saturday 30 March 2024 02:44 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികള്‍ക്കായി ബ്രെഡ് പൈനാപ്പിള്‍ കസ്റ്റഡ് പുഡിങ്; ഈസ്റ്റര്‍ സ്പെഷല്‍ റെസിപ്പി

_BCD1836

1. പാല്‍ – 500 മില്ലി

2. കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം

കസ്റ്റഡ് പൗഡര്‍ – ഒരു വലിയ സ്പൂണ്‍, കാല്‍ കപ്പ് പാലില്‍ കലക്കിയത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂണ്‍

4. കശുവണ്ടിപ്പരിപ്പു നുറുക്കിയത് – ഒരു വലിയ സ്പൂണ്‍

5. പൈനാപ്പിള്‍ 

– 250 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

6. പഞ്ചസാര – മൂന്നു വലിയ സ്പൂണ്‍

വെള്ളം – കാല്‍ കപ്പ്

7. ബ്രെഡ് – എട്ടു സ്ലൈസ്, അരികു കളഞ്ഞത്

8. കാച്ചിയ പാല്‍ – ഒരു കപ്പ്

9. വിപ്പ്ഡ് ക്രീം – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ പാലും കണ്ടന്‍സ്ഡ് മില്‍ക്കും കസ്റ്റഡ് പൗ‍ഡര്‍ കലക്കിയതും ചെറുതീയില്‍ വച്ചു തിളപ്പിച്ചു കുറുക്കുക. കോരിയൊഴിക്കാന്‍ പാകത്തിനാകണം.‌

∙ തേങ്ങ പഞ്ചസാര ചേര്‍ത്തു നന്നായി ചൂടാക്കി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി വയ്ക്കുക.

∙ പൈനാപ്പിള്‍ ആറാമത്തെ ചേരുവ ചേര്‍ത്തു വേവിച്ചു വയ്ക്കണം.

∙ ബ്രെഡ് സ്ലൈസ് പാലില്‍ മുക്കിയ ശേഷം പുഡിങ്  ട്രേയില്‍ നിരത്തണം. ഇതിനു മുകളില്‍ പൈനാപ്പിള്‍ വേവിച്ചതു നിരത്തിയ ശേഷം കസ്റ്റഡ് ഒഴിക്കുക.

∙ ഇതു ഫ്രിഡ്ജില്‍ വച്ചു രണ്ട്–മൂന്നു മണിക്കൂര്‍ തണുപ്പിച്ച ശേഷം മുകളില്‍ ക്രീം പൈപ്പ് ചെയ്യണം.

∙ തേങ്ങ മിശ്രിതം മുകളില്‍ വിതറി ചെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.      

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

Tags:
  • Pachakam